Connect with us

Crime

ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ

Published

on

മുംബൈ: ലഹരി മരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 

അതിനാല്‍ ഫോണ്‍ പിടിച്ചെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങള്‍ക്കകം എസ്‌ഐടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ലെന്നതാണ് എൻസിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. 

മാസങ്ങള്‍ക്ക് മുന്‍പാണ് ആഡംബര കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെ എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആര്യന്‍ ഖാന്‍ എന്ന വാദം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവില്ല. ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്. 

Continue Reading