Crime
മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

കൊച്ചി: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ വിലക്കിയതിനെതിരേയുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത് .. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്