Education
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ 23 ന് ആരംഭിക്കും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും.ഏപ്രില്‍, മേയ് അവധിയായിരിക്കും. പ്രത്യേക സാഹചര്യത്തില്‍ ചോദ്യങ്ങള്‍ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും.
പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. പ്ലസ് വണ്‍/വി എച്ച് എസ് ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മേയ് 15 മുതല്‍ വൃത്തിയാക്കല്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കും
