Connect with us

Crime

സൗദിയിലെ എണ്ണ സംഭരണശാലയ്‌ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം

Published

on

റിയാദ്: സൗദി അറേബ്യയിലെ എണ്ണ സംഭരണശാലയ്‌ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം.അരാംകോയിലെ രണ്ട് ടാങ്കുകൾക്കാണ് തീ പിടിച്ചത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണശാലയ്‌ക്ക് വൻ തീപ്പിടത്തമുണ്ടായി.
അതേസമയം ആളപായമില്ലെന്നും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്നും സൗദി അറേബ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതി വിമതർ ജിദ്ദയിലേക്ക് വിക്ഷേപിച്ച ഏഴ് ഡ്രോണുകളും ഒരു മിസൈലും സൗദി സേന തകർത്തതായും വാർത്തകളുണ്ട്.ഞായറാഴ്ച ഫോർമുല വൺ മത്സരത്തിന് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് വേദിക്ക് സമീപം ആക്രമണമുണ്ടായത്. മുൻനിശ്ചയിച്ച പ്രകാരം മത്സരം അതേ ദിവസം നടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം.

Continue Reading