Connect with us

KERALA

ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർ

Published

on


തിരുവനന്തപുരം: എ വിജയരാഘവന് പകരം ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനറാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. വിജയരാഘവൻ പിബിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജയരാജൻ എൽ ഡി എഫ് കൺവീനറാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ കായിക വകുപ്പ് മന്ത്രിയായിരുന്ന ജയരാജന്‍ ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ എത്തി. മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നു. എന്നാൽ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിരുന്നില്ല.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പശ്ചാത്തലത്തിൽ, മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി ഈ സ്ഥാനത്തേക്ക് എത്തിയേക്കും.

Continue Reading