Connect with us

Crime

49 കാരന്റെ മരണം ഭാര്യാ സഹോദരൻ അറസ്റ്റിൽ 

Published

on

കണ്ണൂർ :മയ്യിൽ കയരളം മേച്ചേരിയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കെ. ശശിധരൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറായ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മേച്ചേരിയിലെ ഷിബിരാജിനെയാണ് കൊലക്കുറ്റത്തിന് മയ്യിൽ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനിടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെയാണ് ശശിധരൻ (49) മരിച്ചത്. കഴിഞ്ഞ ദിവസം  അടിയേറ്റ ഇദ്ദേഹം പരിയാരത്തെ കണ്ണൂർ മെഡിൽക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശശിധരന്റെ ഭാര്യാ സഹോദരനുമായി വീട്ടിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചതും മരണകാരണമായതെന്നും കാണിച്ച് മകൾ സ്നേഹ മയ്യിൽ പോലീസിൽ പരാതി നൽകിയിരുന്നു.

Continue Reading