Crime
പെരിയ ഇരട്ടക്കൊല : കേസ് ഡയറി പിടിച്ചെടുക്കാനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: പെരിയ കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. സിഐര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക് നോട്ടീസ് നൽകി. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പാണ്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്.
സിഐര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവമാണ്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപേക്ഷ നൽകിയത്.
അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്.