Crime
പി.സി. ജോർജിനെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ അറസ്റ്റ് ചെയ്ത മുൻ എംഎൽഎ പി.സി. ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സാക്ഷികളെ സാധ്വീനിക്കരുത്. തുടർന്നും മത വിധ്യേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് മജിസ്ത്രേട്ട് ജാമ്യം നൽകിയത്.
തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജിനെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത്.
ഇന്നലെയാണ് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായ പി.സി. ജോര്‍ജിനെതിരെ കേസെടുത്തത്. പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്നുവരുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വെള്ളിയാഴ്ചയായിരുന്നു ജോർജിന്റെ വിവാദ പരാമർശങ്ങൾ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിപിഎം, കോൺഗ്രസ് നേതാക്കളടക്കം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രസംഗം ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ, യൂത്ത് ലീഗ് ഉള്‍പ്പെടെ ഡിജിപിക്ക് പരാതിയും നല്കി. ഇതോടെയാണ് ഇന്നലെ രാത്രിയോടെ കേസെടുക്കാൻ നിർദേശം എത്തിയത്.