KERALA
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എ.എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സാധ്യതാ പട്ടികയില്‍ ഒന്നാമതുള്ള പേര് രാധാകൃഷ്ണന്റേതായിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
2016ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലത്തില്‍ 21247 ആണ് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം. എന്നാല്‍ 2021ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളായി കുറഞ്ഞിരുന്നു.