KERALA
തിരുവനന്തപുരത്ത് ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിൽ തീപിടുത്തം. 32 ബൈക്കുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: മുട്ടത്തറയില്‍ ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിൽ തീപിടുത്തം. 32 ബൈക്കുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.
ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അപകട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. 6 അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഏകദേശം 55 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം.