Connect with us

Crime

വിജയ് ബാബുവിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനു പൊലീസ് നിയമോപദേശം തേടി

Published

on

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽക്കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി അന്വേഷണ സംഘം. ജോർജിയയിൽ ഇന്ത്യൻ എംബസിയില്ലാത്ത സാഹചര്യത്തിൽ അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി കൊച്ചി സിറ്റി പൊലീസ് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെ ബന്ധപ്പെടുകയായിരുന്നു.
ദുബായിൽ ഒളിവിൽക്കഴിഞ്ഞ വിജയ് ബാബു ജോർജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിലാണ് പുതിയ നീക്കം. ജോർജി​യയുമായി​ ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നതാകാം അവിടേയ്ക്ക് കടന്നതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. 24നുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനും പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പാസ്‌പോർട്ട് റദ്ദാക്കി റെ‌ഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്

Continue Reading