Crime
പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം പ്രോസിക്യൂഷന് കനത്ത തിരിച്ചടി

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. പ്രോസിക്യൂഷന് കനത്ത തിരിച്ചടി.
വ്യാഴാഴ്ച വരെയാണ് ജാമ്യം. താന്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടില്ലന്നും, മുപ്പത് വര്‍ഷം എം എല്‍ എ ആയി നിന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണെന്നും ജോര്‍ജ്ജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ് പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജ്ജിന് വേണ്ടി അഡ്വ വിജയഭാനും ഹാജരായി.