Entertainment
പൂമരം നൃത്തോത്സവം മെയ്യ് 25, 26 തീയ്യതികളിൽ കണ്ണൂരിൽ

കണ്ണൂർ: ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പൂമരം നൃത്തോത്സവം മെയ്യ് 25, 26
തീയ്യതികളിൽ കണ്ണൂർ ശിക്ഷക് സദനിൽ നടക്കും
:
25 ന് കാലത്ത് 9 മണിക്ക് പി.സന്തോഷ് കുമാർ (എം പി) ഉദ്ഘാടനം ചെയ്യും ആദ്യ ദിനം ക്ലാസിക്കൽ നൃത്തവും, രണ്ടാ ദിനം നാടോടി നൃത്തവും ഗ്രൂപ്പ് ഇനങ്ങളുമാണ് മത്സരത്തിൽ
യു പി ,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ,പൊതുവിഭാഗം എന്നിങ്ങനെയാണ് മത്സരം
ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾക്ക് പുറമേ പങ്കെടുക്കുന്ന മുഴുവൻ പേർക്കുമുള്ള സമ്മാനങ്ങൾ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി ഒ മോഹനൻ വിതരണം ചെയ്യും.
നുറുക്കണക്കിന് മത്സരാർത്ഥികൾ രണ്ട് രാപ്പകലുകളായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും
രണ്ടാം ദിനമത്സരം ഡോ.ഷാഹുൽ ഹമീദ് ഉദ്ഘാനം ചെയ്യും
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ഡോ.ഷമാ മുഹമദ് ഉദ്ഘാടനം ചെയ്യും വിജയികൾക്കുള്ള . സമ്മാനം ഡോ.എസ് അഹമദ് വിതരണം ചെയ്യും കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ രക്ഷാധികാരിയും. രാമദാസ് കതിരൂർ ജനറൽ കൺവിനറും , സുലൈമാൻ പഴയങ്ങാടി ചെയർമാനുമായുള്ള കമ്മിറ്റിയാണ് പൂമരം നൃത്തോത്സവം സംഘടിപ്പിക്കുന്നത്.