Connect with us

Crime

പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം: ഒരാൾ അറസ്റ്റിൽ

Published

on

ആലപ്പുഴ- പോപുലർഫ്രണ്ട് റാലിക്കിടെ കുട്ടിയെകൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കുട്ടിയ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ ആണ് അറസ്റ്റിലായത്.

ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്.
നടപടിയിൽ പ്രതിഷേധിച്ചു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി

മതസ്പർദ വളർത്തുന്ന വിധം മുദ്രാവാക്യം വിളിച്ചതിന് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

153 A വകുപ്പ് പ്രകാരം മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്.
കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ വൈറലായിമാറി. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു.
ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കേസടുത്തത്.

Continue Reading