Crime
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി

തിരുവനന്തപുരം:
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി. ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്റെ സമയ പരിധി ആറ് മാസത്തേക്കാണ് മന്ത്രിസഭ നീട്ടിയത്. 2020 ജൂലായ് മുതല്‍ കേരളത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തി വരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്.സ്വർണ്ണക്കടത്ത് വിവാദം മുറുകുന്നതിനിടെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ കമ്മീഷനെ വച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിയുടെ വെളിപ്പെടുത്തലുകൾ വരുന്നതിനിടെയാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടിയതെന്നത് ശ്രദ്ധേയമാണ്
നിയമസഭാ സമ്മേളനം ജൂൺ 27 ന് തുടങ്ങും. അടുത്തമാസം 27 വരെയായിരിക്കും സഭാ സമ്മേളനം. ജൂണ്‍ 27 മുതല്‍ നിയമസഭാസമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ബഡ്‌ജറ്റ് ചർച്ചയാണ് പ്രധാന അജണ്ട. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്കുനേരെ ഉയർന്ന ആരോപണങ്ങളും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലവും സമ്മേളനത്തിൽ ചർച്ചയാകും.
.