Crime
കുളിമുറിയില്‍ ഒളിക്യാമറവെച്ചെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്

പാലക്കാട്: കുളിമുറിയില്‍ ഒളിക്യാമറവെച്ചെന്ന പരാതിയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്. സംഭവ ശേഷം ഇയാൾ ഒളിവിലാണ്.
കുളിമുറിയില്‍ രഹസ്യമായി മൊബൈല്‍ക്യാമറവെച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അയൽവാസിയായ വീട്ടമ്മയാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി നല്‍കിയത്.