Connect with us

Crime

പയ്യന്നൂരിൽ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

Published

on

കണ്ണൂര്‍: ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലാണ് സംഭവം. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബോംബേറില്‍ ഓഫീസിന്‍റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമില്ല.

ആക്രമണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആസൂത്രിതമായുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് ബിജെപി ആരോപിക്കുന്നത്.
 

Continue Reading