Crime
ലൈഫ് മിഷനില്‍ അഴിമതി നടന്നെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: ലൈഫ് മിഷനില്‍ അഴിമതി നടന്നെന്ന് സി.ബി.ഐ ഹൈക്കോടതില്‍ ചൂണ്ടിക്കാട്ടി. സന്തോഷ് ഈപ്പന്‍ പണം നല്‍കിയതില്‍ അഴിമതിയുണ്ട്. ഐ ഫോണ്‍ വാങ്ങി നല്‍കിയതിലും അഴിമതിയുണ്ടെന്നാണ് സി.ബി.ഐ ഹൈക്കോടതിയില്‍ ഇന്ന് വ്യക്തമാക്കിയത.് സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സി.ബി.ഐ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.
ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരും മറ്റും പണം വാങ്ങിയോയെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ സി.ബി.ഐ വിജിലന്‍സിന്റെ അന്വേഷണ ഫയലുകള്‍ വിളിച്ച് വരുത്തണമെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഫയലുകള്‍ ഇപ്പോള്‍ വിളിച്ചു വരുത്താന്‍ ഉദേശിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഫയല്‍ കോടതിയില്‍ വിളിച്ച് വരുത്താനുളള നടപടിയെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായ് പിന്നീട് മാറ്റി.