Connect with us

Crime

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തലയുമായി കാമുകന്‍ പൊലീസ് സ്‌റ്റേഷനില്‍

Published

on

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തലയുമായി കാമുകന്‍ പൊലീസ് സ്‌റ്റേഷനില്‍

.ബംഗളുരു: കര്‍ണാടകയിൽ വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി തലയുമായി കാമുകന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. 23കാരിയായ നിര്‍മല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

കര്‍ണാടക വിജയനഗര ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. പൊലീസ് പ്രതിയായ ഭോജരാജിനെ കേസെടുത്ത് അറസ്റ്റ് ചെയ്‌തു. ഭോജരാജും നിര്‍മലയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍മല മറ്റൊരു വിവാഹത്തിന് സമ്മതിച്ചത് ഭോജരാജിനെ ക്ഷൂപിതനാക്കി. 

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഭോജരാജ് ഉറങ്ങുകയായിരുന്ന നിര്‍മലയെ കഴുത്തറുത്ത് കൊ ലപ്പെടുത്തുകയായിരുന്നു പിന്നീട് യുവതിയുടെ അറുത്തുമാറ്റിയ ശിരസ് തൂക്കിപ്പിടിച്ച്‌ ഭോജരാജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനായി എത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.

Continue Reading