Crime
വട്ടിയൂർക്കാവിലെ സിപിഎം ഓഫീസ് അടിച്ചു തകർത്ത സംവത്തിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സിപിഎം ഓഫീസ് അടിച്ചു തകർത്ത സംവത്തിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്ഐ നേതാക്കളുമായ രാജീവ്, നിയാസ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും ആറു മാസത്തേക്കാണ് ലോക്കൽ കമ്മറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാർ പങ്കെടുത്ത വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെയും തീരുമാനിച്ചു. ഞായറാഴ്ചയായിരുന്നു സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രാജീവും നിയാസും മേലത്തുമേലെ ബ്രാഞ്ച് ഓഫിസ് ആക്രമിച്ചത്. അക്രമത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു.
