Crime
സംസ്ഥാനത്തെ 33 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 33 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ജയില്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെയും മറ്റ് സര്‍ക്കാര്‍ സമിതിയുടെയും ശുപാര്‍ശ പരിഗണിച്ചാണ് ഈ 33 പേരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഉടന്‍ ഗവര്‍ണര്‍ക്ക് പട്ടിക കൈമാറുമെന്നറിയുന്നുഗവര്‍ണര്‍ മോചനപട്ടികയില്‍ ഒപ്പുവെക്കുന്നതിന് പിന്നാലെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങും. അതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുക. ഇത്തവണ പട്ടികയില്‍ ആരുടെയൊക്കെ പേരുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
