Crime
അഞ്ച് വയസുകാരിയെ അമ്മ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

ബെംഗളൂരു: ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ നാലാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ബെംഗളൂരുവിലാണ് സംഭവം. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദാരുണമായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ സുഷമയും നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികള്‍ ചേര്‍ന്ന് തടയുകയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ആരോഗ്യം മോശമായതിനാല്‍ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു.
ജനിച്ചതു മുതൽ കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. ഇതിനു മുൻപും സുഷമ കുഞ്ഞിനെ ഒഴിവാക്കാനായി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ എത്തിച്ചു.