Connect with us

Crime

സി.പി.എം നേതാവിന്റെ കൊല മുഖ്യ പ്രതി പിടിയിൽ

Published

on


തൃശൂർ: സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ചി​റ്റി​ല​ങ്ങാ​ട് ​സ്വ​ദേ​ശി​​ ​ത​റ​യി​ൽ​ ​വീ​ട്ടി​ൽ​ ​ന​ന്ദ​​ൻ​ ​(48​) പൊലീസിന്റെ പിടിയിലായി. തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദനും ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരും മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂർ ജില്ലയിലെ ചിലയിടങ്ങിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ രണ്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. രാജ്യം വിടാൻ സാധ്യതയുളളതിനാൽ ഇയാളുടെ പാസ്പോർട്ടും മറ്റുരേഖകളും പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഇനി രണ്ട് പ്രതികളെ പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് സനൂപ് കുത്തേറ്റുമരിച്ചത്.

Continue Reading