Connect with us

KERALA

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് മൂന്ന് പേർ മരിച്ചു

Published

on

കൊല്ലം: താന്നിയിൽ വാഹനപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. ഇന്ന്  പുലർച്ചെ 3 മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. 

മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയിൽ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ ഇപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിലാണ്. 

Continue Reading