KERALA
മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലേയെന്നു എ.കെ ബാലന്‍

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിര്‍ഭാഗ്യകരമാണെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലേയെന്നും ബാലന്‍ ചോദിച്ചു. ഗവര്‍ണറുടെ സമീപനം കേരള സമൂഹത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നതല്ല, അദ്ദേഹം പറയുന്നത് നിയമനങ്ങളെല്ലാം സ്വജനപക്ഷപാതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ്.
യഥാര്‍ഥത്തില്‍ രാഷ്ട്രീയപ്രേരിതമായാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നതെന്ന സത്യവുമായി അദ്ദേഹം പൊരുത്തപ്പെടണമെന്നും ബാലൻ ഓർമ്മിപ്പിച്ചു
. കണ്ണൂര്‍ സര്‍വകലാശാലാ നിയമനത്തില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടി യൂണിവേഴ്‌സിറ്റി ആക്ടിനും സ്വാഭാവിക നീതിക്കും നേരെയുള്ള നിഷേധമാണെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.