Connect with us

Crime

മകനെ കുത്താനൊരുങ്ങുന്നത് കണ്ട് അച്ഛൻ കുഞ്ഞുവീണു മരിച്ചു

Published

on

കൊച്ചി: സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മകനെ കുത്താനൊരുങ്ങുന്നത് കണ്ട് അച്ഛൻ കുഞ്ഞുവീണു മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദ്ദീൻ (54) ആണ് മരിച്ചത്. ഇന്നലെ ഇരുവരും ഗുരുവായൂരിൽ നിന്നും കാറിൽ മടങ്ങവേ രാത്രി 7.45ന് കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം. ബസിൻ്റെ ഡ്രൈവർ ചെ റായി സ്വദേശി ടിൻ്റുവിനെ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു.  

ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. സൈഡ് നല്‍കാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ ബസ് അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. തുടര്‍ന്നു ഫര്‍ഹാന്‍ ബസിനു മുന്നില്‍ കാര്‍ കൊണ്ടുവന്നിട്ടു തടഞ്ഞ് ചോദ്യം ചെയ്തു.

തര്‍ക്കമുണ്ടായപ്പോള്‍ ബസ് ജീവനക്കാരന്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു. തടയുന്നതിനിടെ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്. ഉടന്‍ പറവൂര്‍ താലൂക്ക് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാര്‍ വാഹനവുമായി കടന്നുകളയുംകയും ചെയ്തു. 

Continue Reading