Connect with us

Crime

നിരപരാധികളെ കേസില്‍ കുടുക്കിയാല്‍ നിയമപരമായി നേരിടുമെന്ന് വി.ഡി. സതീശൻ

Published

on

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതിന് അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരപരാധി കളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘നിരപരാധികളെ കേസില്‍ കുടുക്കിയാല്‍ നിയമപരമായി നേരിടും. അറസ്റ്റിലായ നാലുപേരും നൂറുശതമാനം നിരപരാധികളാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ ആരോപിച്ചു.

സിപിഎം സ്വന്തം പാര്‍ട്ടി ഓഫീസിന് പടക്കം എറിഞ്ഞവരാണ്. സ്വന്തം പാര്‍ട്ടിക്കാരെ കൊന്നവരാണ്. ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയവരാണ് സിപിഎമ്മുകാര്‍. ഗാന്ധി എന്താ ഇവരോട് ചെയ്തത്? ഒരു പ്രതിമയുടെ തലവെട്ടി മാറ്റിയവര്‍ക്ക് ഒരു ഫോട്ടോ എടുത്ത് നിലത്തെറിയാന്‍ എന്താ പ്രശ്‌നം- വി ഡി സതീശന്‍ ചോദിച്ചു.

പൊലീസും സര്‍ക്കാരും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണം. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കാന്‍ പൊലീസ് ചൂട്ടു പിടിച്ചുകൊടുക്കുമോ. പ്രതികളായവരെ പാര്‍ട്ടി മാലയിട്ട് സ്വീകരിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു

Continue Reading