Crime
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം. പൊലീസിന് നേരെയും തോക്കുചൂണ്ടി മോഷ്ടാക്കള്‍
തിരുവനന്തപുരം: ഇടപ്പഴഞ്ഞിയിൽ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം. ഹൗസിങ്ങ് കോളനിയിൽ അടഞ്ഞു കിടന്ന വീട് കുത്തി തുറക്കാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. 2 പേരുണ്ടായിരുന്നു എന്നാണ് അയല്‍വീട്ടുകാര്‍ പറയുന്നത്.
മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ട അയല്‍വീട്ടുകാർ തടയാന്‍ ശ്രമിച്ചതോടെ ഇവർ വീട്ടുകാര്‍ക്കുനേരെ തോക്കൂചൂണ്ടി. പ്രദേശവാസികളെ ഭീതിയിലാക്കിയശേഷം ഇവര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. ഇതിനിടെ വിവരം ലഭിച്ച പൊലീസ് മോഷ്ടാക്കള്‍ക്കായി നഗരത്തില്‍ തിരച്ചില്‍ നടത്തി. മോഷ്ടാക്കള്‍ വഞ്ചിയൂരിലെത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി.
പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്ടാക്കള്‍ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താനായി പൊലീസ് തിരുവനന്തപുരം നഗരത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മോഷ്ടാക്കള്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് നിഗമനം.
