Connect with us

Crime

പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍  കൂട്ടുന്ന നിന്ന കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റിൽ

Published

on

കോഴിക്കോട്: പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍  കൂട്ടുന്ന നിന്ന കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) ബലാത്സംഗകേസില്‍ അറസ്റ്റിലായത്.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം.തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലില്‍ ഭാര്യയെ ഇടപാടുകാരന്റെ അടുക്കല്‍ എത്തിച്ചും മറ്റൊരിക്കല്‍ ഇയാളെ യുവതി താമസിക്കുന്ന വാടക വീട്ടില്‍ എത്തിച്ചുമായിരുന്നു പീഡനം. ഭാര്യയെ പീഡിപ്പിക്കുന്നതിനായി മറ്റൊരാളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് പതിനാലിന് 27കാരിയെ കാണാതായതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയെ കാണാതാവുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് യുവതി പേരാമ്ബ്ര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും മക്കളെ ഓര്‍ത്താണ് തിരികെയെത്തിയെന്നുമായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പീഡനവിവരം യുവതി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

Continue Reading