Crime
കന്യാസ്ത്രീകളെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങിൽ പോസ്റ്റിട്ട സാമുവൽ കൂടലിനെതിരെ കേസ്

കോട്ടയം: സാമൂഹ്യമാധ്യമങ്ങളില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശി സാമുവല്‍ കൂടലിനെതിരെ ചങ്ങനാശേരി പോലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കോടതിയുടെ നിര്‍ദേശാനുസരണം ചൊവ്വാഴ്ച ചങ്ങനാശേരി പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം, സാമുവല്‍ കൂടലിനെതിരെ വനിത കമ്മീഷനും കേസെടുത്തിരുന്നു. നൂറിലധികം പരാതികളാണ് ഇയാള്‍ക്കെതിരെ വനിത കമ്മീഷന് ലഭിച്ചത്.