Connect with us

Crime

തീക്കട്ടയിലും ഉറുമ്പരിച്ചു ഐ ജി യുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്

Published

on


കോഴിക്കോട്: ഐ ജി പി. വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍. ഇന്ന് രാവിലെയാണ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഐജി തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്യുകയും ചെയ്തു.  പോലീസ് ഹൈടെക് സെല്ലില്‍ പരാതി നല്‍കിയതായി ഐജി അറിയിച്ചു. 

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ഇതുസംബന്ധിച്ച നിരവധി പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് ഇത്തരം സംഘം പണം തട്ടുന്നത്.

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മുന്‍ ഡയറക്ടര്‍ ഡോ. സുരേഷ്— കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍ എന്നിവരുടെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഇരുവരും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുയും എ. സജീവന്‍ ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

Continue Reading