KERALA
കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ട് പോയി

തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇന്ന് രാവിലെ 11 മണി ഓടെ എ.കെ.ജി. സെന്ററിന് സമീപത്തെ ചിന്ത ഫ്‌ളാറ്റില്‍നിന്ന് കോടിയേരിയെ പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെനിന്ന് പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും.
ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ചിന്ത ഫ്‌ളാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.കോടിയേരിയുടെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.