Crime
വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രകടനങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. സെപ്റ്റംബര്‍ ആറുവരെ ഒരാഴ്ചത്തേക്കാണ് വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനം ഏർപ്പെടുത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കുറവ് വരാതതിനെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി.
വഞ്ചിയൂരില്‍ കഴിഞ്ഞയാഴ്ച എബിവിപി – എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നഗരത്തിന്റെ പല ഭാഗത്തും സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വട്ടിയൂര്‍ക്കാവിലാണ് ഏറ്റവും രൂക്ഷമായ സംഘര്‍ഷം നടക്കുന്നത്.ആര്‍എസ്എസ് – സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും സ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇത് തുടരുന്നത് മൂലമാണ് നടപടി.
