Crime
മദ്യം വാങ്ങാൻ പണം നൽകിയില്ല. മകൻ അമ്മയെ തീ കൊളുത്തി
തൃശൂർ:വാക്കുതർക്കത്തിനൊടുവിൽ മകൻ അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. തൃശൂർ പുന്നയൂർകുളത്ത് ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. മകന്റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ (75) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചമ്മണ്ണൂർ സ്വദേശി മനോജ് (40) ആണ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. മനോജ് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടെങ്കിലും ശ്രീമതി നൽകിയില്ല. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ക്രൂരകൃത്യത്തിന് കാരണം. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു.സംഭവത്തിന് പിന്നാലെ മനോജിലെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു
