Connect with us

Crime

ശബ്ദം  കെ. സുരേന്ദ്രന്‍റേത്  തന്നെയെന്ന്  ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. കോഴ കേസിൽ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

Published

on

വയനാട്:  കോഴക്കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിര്.  ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത്  തന്നെയെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.

14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ജെ ആര്‍ പി നേതാവിയിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.

Continue Reading