Connect with us

Crime

എൽദോസ് കുന്നപ്പള്ളിക്കെതിരെ കെ. മുരളീധരന്‍

Published

on

തിരുവനന്തപുരം :പീഡനക്കേസിൽ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരെ കെ. മുരളീധരന്‍ രംഗത്ത്. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീരൻ കൂട്ടിച്ചേർത്തു.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് വിധി പറയും. ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടും കോടതിക്ക് നൽകിയിട്ടുണ്ട്.

Continue Reading