Crime
ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് ഇന്നും മാറ്റി ആറ് ആഴ്ച കഴിഞ്ഞേ ഇനി ഹരജി പരിഗണിക്കുകയുള്ളൂ. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മുപ്പത്തിമൂന്നാം തവണയാണ് കേസ് മാറ്റുന്നത്.
പിണറായി വിജയനെ കേസില്‍ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.