Connect with us

Crime

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്ക് മുൻകൂർ ജാമ്യം

Published

on


തിരുവനന്തപുരം; പീഡനക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്ക് മുൻകൂർ ജാമ്യം. ഫോൺ, പാസ്പോർട്ട് എന്നിവ കോടതിയിൽ ഹാജരാക്കണം. 22 ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. സോഷ്യൽ മീഡിയയിൽ പ്രകോപനമുണ്ടാകുന്ന പോസ്റ്റുകൾ ഇടരുതെന്നും കോടതി നിർദേശിച്ചു

കുന്നപ്പള്ളിക്കെതിരെ പോലീസ് വധശ്രമത്തിനും കേസെടുത്തിരുന്നു. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. കോവളം സൂയിസൈഡ് പോയിന്‍റിൽ എത്തിച്ച് തന്‍റെ പിന്നാലെ എംഎല്‍എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയിരുന്നു എന്നായിരുന്നു മൊഴി.

Continue Reading