Connect with us

Crime

മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു

Published

on

പാലക്കാട് :മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നെന്മാറ വിത്തനശേരിയിൽ ബാലകൃഷ്ണൻ (65), മകൻ കണ്ണൻ കുട്ടി (39) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടത്. സംഭവ സമയം വീട്ടിൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസെത്തി ഇൻക്വസ്റ്റ് നപടികൾ നടത്തി.
അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. മകന്റെ രോഗാവസ്ഥ മൂർച്ചിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാർ കോയമ്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ വിവാഹിതയുമാണ്.

Continue Reading