Crime
ബാധയൊഴിപ്പിക്കാന്‍ നഗ്‌നപൂജ നടത്തിയെന്ന് യുവതി. ഭര്‍തൃമാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം ; ചടയമംഗലത്ത് ബാധയൊഴിപ്പിക്കാന്‍ നഗ്‌നപൂജ നടത്തിയെന്ന് യുവതിയുടെ പരാതി. 2016 മുതല്‍ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ മാതാവും പീഡിപ്പിക്കുകയാണ്.ജബ്ബാര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ദുര്‍മന്ത്രവാദി സംഘം തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. പീഡനത്തിന് തന്‍റെ ഭര്‍ത്താവും കൂട്ടു നിന്നു.
നഗ്‌ന പൂജയും യോനീ പൂജയും നടത്തി. ജബ്ബാറും സംഘവും ഇത്തരത്തില്‍ പല സ്ത്രീകളേയും ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നും പീഡനങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയെന്നും പരാതിക്കാരി വെളിപ്പെടുത്തി.
സംഭവത്തില്‍ ഭര്‍തൃമാതാവ് ലൈഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവം പുറത്തായതോടെ ദുര്‍മന്ത്രവാദി അബ്ദുള്‍ ജബ്ബാറും സഹായി ശ്രുതി, ഷാലു, സിദ്ദിഖ് എന്നിവര്‍ ഒളിവിലാണ്. പ്രദേശത്ത് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.