KERALA
ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനിറങ്ങാൻ എല്‍.ഡി.എഫ്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനിറങ്ങാൻ എല്‍.ഡി.എഫ് തീരുമാനം. നവംബര്‍ 15-ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമാനമായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, സമൂഹത്തിലെ മറ്റു പ്രമുഖര്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തില്‍ നവംബര്‍ രണ്ടാം തീയ്യതി തിരുവനന്തപുരത്ത് കണ്‍വെന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനത ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൈകടത്തുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഗവർണർ നടപ്പാക്കുന്നത്. കേരളത്തിനു പുറമെ തമിഴിനാട്, പശ്ചിമ ബെംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഇടപെടലുകള്‍ സംഘപരിവാര്‍ നടത്തുന്നുണ്ട്. ഗവര്‍ണര്‍ വി.സി മാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അത് പദവിക്ക് ചേര്‍ന്നതല്ലെന്നും ഗോവിന്ദൻപറഞ്ഞു. അസാധാരണ നീക്കത്തിലൂടെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അമിതാധികാരത്തിന്റെ ദുരുപയോഗമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
