Crime
പീഡന പരാതിയില്‍ സിവിക് ചന്ദ്രന്‍ പൊലീസിനു മുന്‍പില്‍ കീഴടങ്ങി
കൊച്ചി: പീഡന പരാതിയില്‍ സിവിക് ചന്ദ്രന്‍ പൊലീസിനു മുന്‍പില്‍ കീഴടങ്ങി. വടകര ഡി.വൈ,എസ്.പി ഓഫീസിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്.ലൈംഗിക പീഡന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് കീഴടങ്ങല്‍.
ദളിത് യുവതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് ജാമ്യം റദ്ദാക്കിയിരുന്നത്.മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെക്ഷന്‍ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിനെതിരെ നിലവില്‍ രണ്ടു ലൈംഗിക ആരോപണങ്ങളാണ് ഉള്ളത്.സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന് ജാമ്യം ഹര്‍ജിയില്‍ പരിഗണിച്ച കോടതിയുടെ പരാമര്‍ശം വിവാദത്തിന് വഴി തെളിയിച്ചിരുന്നു.
പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം തുടരാമെന്ന നിലപാടായിരുന്നു അന്ന് ഹൈക്കോടതി കൈക്കൊണ്ടത്. ജസ്റ്റിസ് ബദറുദ്ദീന്‍റെസിംഗിള്‍ ബെഞ്ചാണ് പിന്നീട് കേസ് പരിഗണിച്ചത്. രണ്ടാംകേസില്‍ യുവതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീലിൽ സിംഗിള്‍ ബെഞ്ച് അദ്ദേഹത്തിന്‍റെ ജാമ്യം റദ്ദാക്കുകയായിരുന്നു.
