Crime
രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ഗവർണർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി . ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ഇരു വി.സിമാരുടെയും നിയമനത്തില്‍ യു.ജി.സി. ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് രാജ്ഭവന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ്
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
നിര്‍ദേശിച്ചിട്ടുള്ളത്.
സമീപകാലത്താണ് ഇരു സര്‍വകലാശാലകളും രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ വി.സിയുടെ പേര് നിര്‍ദേശിക്കുകയും ഗവര്‍ണര്‍ അത് അംഗീകരിക്കുകയുമായിരുന്നു.
