Crime
ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം: സർക്കാരുമായി തുറന്ന യുദ്ധത്തിന് ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് കോടതി കയറിയതിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിതമായുള്ള നീക്കം. ധനമന്ത്രിയുടെ പ്രസംഗം തന്നെ അപമാനിച്ചുവെന്നും, അദ്ദേഹത്തിലുള്ള പ്രീതി തനിക്ക് നഷ്‌ടപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടുന്നത്.
