Connect with us

KERALA

പൂങ്കുഴലി വയനാട് ജില്ലാ പോലീസ് മേധാവി.ആർ. ഇളങ്കോ കൊല്ലം റൂറൽ മേധാവി

Published

on

തിരുവനന്തപുരം: കൊ​ല്ലം റൂ​റ​ൽ, വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ മാ​റ്റി പോലീസിൽ അ​ഴി​ച്ചു​പ​ണി. അ​ടു​ത്തി​ടെ ഐ​പി​എ​സ് ല​ഭി​ച്ച എ​ട്ട് എ​സ്പി​മാ​ർ​ക്കും നി​യ​മ​നം ന​ൽ​കി.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ആ​ർ. ഇ​ള​ങ്കോ​യെ നി​യ​മി​ച്ചു. വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്നു. കൊ​ല്ലം റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന ഹ​രി​ശ​ങ്ക​റി​നെ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ (ഇ​ന്‍റ​ലി​ജ​ൻ​സ്) എ​സ്പി​യാ​ക്കി മാ​റ്റി.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി. ​പൂ​ങ്കു​ഴ​ലി​യെ വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചു.ക​ണ്‍​ഫേ​ഡ് ഐ​പി​എ​സ് ല​ഭി​ച്ച പി.​ബി. രാ​ജീ​വി​നെ കൊ​ച്ചി സി​റ്റി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​ക്കി. കെ.​ബി. ര​വി​യെ സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലും എ​സ്. രാ​ജേ​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ സി​യു ഒ​ന്നി​ലും ത​മ്പി എ​സ്. ദു​ർ​ഗാ​ദ​ത്തി​നെ തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും നി​യ​മി​ച്ചു.

നി​യ​മ​നം ല​ഭി​ച്ച മ​റ്റ് എ​സ്പി​മാ​ർ –
ര​തീ​ഷ് കൃ​ഷ്ണ​ൻ- സ്റ്റേ​റ്റ് സ്പെ​ഷ​ൽ സ്റ്റേ​റ്റ് ഇ​ന്‍റേ​ണ​ൽ സെ​ക്യൂ​രി​റ്റി, ടോ​മി സെ​ബാ​സ്റ്റ്യ​ൻ ക്രൈം​ബ്രാ​ഞ്ച്, എ​റ​ണാ​കു​ളം, എ​ൻ. വി​ജ​യ​കു​മാ​ർ- സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​റ​ണാ​കു​ളം റേ​ഞ്ച് എന്നിവരാണ്

Continue Reading