KERALA
കേരള കോൺഗ്രസ് (എം ) ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകുന്നു

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ഉടന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകുമെന്നു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മുതിര്‍ന്ന നേതാവ് എന്‍ ജയരാജ് എംഎല്‍എ. മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പാര്‍ട്ടി എടുത്തു കഴിഞ്ഞെന്നും പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു എന്‍ ജയരാജിന്റെ പ്രതികരണം.
റോഷി അഗസ്റ്റില്‍ എംഎല്‍എ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. തോമസ് ചാഴിക്കാടന്‍ എംപി ക്വാറെന്റൈനിലാണ്. ഇതുമൂലം ഇവര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍കൂടി പങ്കെടുക്കുന്ന യോഗത്തിനു ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും എന്‍ ജയരാജ് പറഞ്ഞു.
ജോസ് കെ മാണി വിഭാഗം എന്‍ഡിഎയിലേക്ക് പോകുമെന്ന പിജെ ജോസഫിന്റെ അഭിപ്രായത്തെ എന്‍ ജയരാജ് തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം എടുത്തുകഴിഞ്ഞുവന്നും അത് എല്‍ഡിഎഫ് ആയേക്കാമെന്നും ജയരാജ് പ്രതികരിച്ചത്. ഇന്നലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലെ വികാരത്തോട് പൂര്‍ണമായും ചേര്‍ന്നുള്ളതാണ് മുന്നണി പ്രവേശന തീരുമാനമെന്നും എന്‍ ജയരാജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി ഇടതുമുന്നണി പ്രവേശനം ഉടന്‍ പ്രഖ്യാപിക്കണെമന്നായിരുന്നു സ്റ്റിയറങ് കമ്മറ്റിയിലെ ഭൂരിഭാഗം നേതാക്കളും യോഗത്തില്‍ അഭിപ്രായപ്പെട്ടത്.