Education
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് ഇന്ന് രാജ്ഭവന് അയക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓർഡിനൻസ് ഇന്ന് രാജ്ഭവന് അയക്കും. ചീഫ് സെക്രട്ടറിയാണ് ഇത് രാജ്ഭവന് കൈമാറുന്നത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം.
രാഷ്ട്രപതിയ്‌ക്ക് വിടാൻ തക്ക കാരണം ഓർഡിനൻസിൽ ഇല്ലെന്നാണ് സർക്കാരിന്റെ നിരീക്ഷണം. രാഷ്ട്രപതിക്ക് അയച്ചാലും നിയമസഭയിൽ ബിൽ കൊണ്ടുവരാമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. കഴിഞ്ഞ ബുധനാഴ്ചയാണ് ഓർഡിനൻസിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
ഗവർണറുടെ അംഗീകാരം ലഭിച്ചാലേ ഓർഡിനൻസ് പ്രാബല്യത്തിൽ വരികയുള്ളൂ. തന്റെ പദവി വെട്ടുന്ന ഓർഡിനൻസ് പരിഗണിക്കില്ലെന്നും രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി അയയ്ക്കുമെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു
