Connect with us

Crime

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്റെ കൈയുംകാലും തല്ലിയൊടിച്ചു

Published

on

ആലപ്പുഴ: മുതുകുളം നാലാംവാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്‍ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ചാണ് ഒരുസംഘം ആക്രമിച്ചത്.
കമ്പിവടിയും മറ്റുമായി മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തലയ്ക്കും വലതുകാലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റ ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈയിലും കാലിലും അടിയന്തര ശസ്ത്രക്രിയ നടത്തി.
തിരഞ്ഞെടുപ്പു വിജയത്തിനുശേഷം യുഡി.എഫ്. പ്രവര്‍ത്തകരെ കാണാനായെത്തിയതായിരുന്നു അദ്ദേഹം. ബി.ജെ.പി. അംഗമായിരുന്ന ജി.എസ്. ബൈജു രാജിവെച്ചതിനുശേഷം യു.ഡി.എഫ്. സ്വതന്ത്രനായാണു മത്സരിച്ചത്. 103 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയാണ് ആക്രമണത്തിനു പിന്നാലെന്നു യുഡിഎഫ് ആരോപിക്കുന്നു.

Continue Reading