KERALA
വടകരയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം
കോഴിക്കോട്: ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. വടകര കൈനാട്ടിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്നുണ്ടായ ചോർച്ച അടച്ചതായി ഫയർഫോഴ്‌സ് അറിയിച്ചു. ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
