Crime
സണ്ണി ലിയോണിനെതിരെ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സ്‌റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് നടി സണ്ണി ലിയോണിനെതിരെ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി.
2019 ല്‍ വാലന്‍റൈൻസ് ഡേ പരിപാടിക്ക് കരാര്‍ ഉണ്ടാക്കി അഡ്വാന്‍സ് വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
എറണാകുളം ക്രൈംബ്രാഞ്ച്ര് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയെ സമീപിച്ചത്.
തീയതി പലതവണ മാറ്റുകയും 30 ലക്ഷം രൂപ എന്ന വാഗ്ദാനത്തില്‍ നിന്നും പിന്മാറിയും വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരാണെന്നുമാണ് താരത്തിന്‍റെ വാദം. പരിപാടിക്കായി കൊച്ചിയില്‍ എത്തിയിരുന്നെന്നും എ്‌നനാല്‍ കാരാര്‍ പാലിക്കാന്‍ സംഘാടകര്‍ക്ക് കഴിയാത്തതാണ് പരിപാടി മുടങ്ങാന്‍ കാരണമെന്നും സണ്ണി ലിയോണ്‍ പറയുന്നു.
സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, അവരുടെ ജീവനക്കാരനായ സുനില്‍ രജനി എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. പെരുമ്പാവൂർ വെങ്ങോല സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.